Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Department

Thiruvananthapuram

ന​ന്ദി​യോ​ട്ടെ 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രം ഒ​ടു​ക്കി ന​ൽ​കി റവന്യൂ വകുപ്പ്

ക​ല്ല​റ: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മം. സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രം ഒ​ടു​ക്കി ന​ൽ​കി.

ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റു​പു​ഴ ഉ​ന്ന​തി​യി​ൽ​പ്പെ​ട്ട ഒ​ൻ​പ​ത് ഏ​ക്ക​ർ ഹ​രി​ജ​ൻ ഉ​ന്ന​തി​യി​ലെ 40 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റ​വ​ന്യൂ വ​കു​പ്പ് ക​രം ഒ​ടു​ക്കി ര​സീ​ത് കൈ​മാ​റി​യ​ത്. ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ൾ 2013 വ​രെ ക​രം ഒ​ടു​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വ​ന​ഭൂ​മി എ​ന്ന കാ​ര​ണ​ത്തി​ൽ ക​രം എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തി​മൂ​ലം ഉ​ന്ന​തി​യി​ലെ കു​ടും​ബാ​ഗം​ങ്ങ​ൾ​ക്ക് വ​സ്തു ക്ര​യ​വി​ക്ര​യം ചെ​യ്യു​ന്ന​തി​നോ, വാ​യ്പ​ക​ൾ എ​ടു​ക്കു​ന്ന​തി​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ തു​ട​ർ​ന്ന് ന​ന്ദി അ​റി​യി​ച്ച് ഉ​ന്ന​തി​യി​ലെ​ത്തി​യ എം​എ​ൽ​എ​യോ​ട് ഇ​വ​ർ ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം എം​എ​ൽ​എ, റ​വ​ന്യു​മ​ന്ത്രി എ.​പി. അ​നി​ൽ​കു​റി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റ​വ​ന്യൂ​വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രം ഒ​ടു​ക്ക് ര​സീ​ത് ല​ഭി​ച്ച​ത്.

നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ധീ​ർ ഷാ ​പാ​ലോ​ട് എം​എ​ൽ​എ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​രം ഒ​ടു​ക്ക് ര​സീ​തു​ക​ൾ കൈ​മാ​റി. ത​ഹ​സി​ൽ​ദാ​ർ വി.​എ​ൻ. ന​ന്ദ​കു​മാ​ർ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ സ​ന്തോ​ഷ്, കു​റു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​നൂ​ജ ബീ​വി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബാ​ജി​ലാ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ജീ​വ​ൻ കു​മാ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം വി​നു വി. ​ലാ​ൽ, രാ​ജ്കു​മാ​ർ, ന​ന്ദി​യോ​ട് ബി. ​സു​ശീ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

റവന്യുകാർഡ് ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ മാത്രം

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്ത് ഭൂ​​​സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​റ്റ കു​​​ട​​​ക്കീ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി റ​​​വ​​​ന്യു​​​വ​​​കു​​​പ്പ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 170 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്രം.

ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​ണ് റ​​​വ​​​ന്യു​​​കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 170 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.

300 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് റ​​​വ​​​ന്യു​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് മൊ​​​ത്തം 1666 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 27 ല​​​ക്ഷം ഹെ​​​ക്ട​​​ർ റ​​​വ​​​ന്യു​​​ഭൂ​​​മി​​​യാ​​​ണു​​​ള്ള​​​ത്. മു​​​ഴു​​​വ​​​ൻ ഇ​​​ട​​​ങ്ങ​​​ളി​​​ലെ​​​യും ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് റ​​​വ​​​ന്യു​​​അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ൽ റ​​​വ​​​ന്യു കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തെ 10 ല​​​ക്ഷം ഹെ​​​ക്ട​​​റി​​​ല​​​ധി​​​കം ഇ​​​തു​​​വ​​​രെ അ​​​ള​​​ന്നു​​​തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എ​​​ന്താ​​​ണ് റ​​​വ​​​ന്യു​​​കാ​​​ർ​​​ഡ് ?

ആ​​​ധാ​​​ർ കാ​​​ർ​​​ഡ് മാ​​​തൃ​​​ക​​​യി​​​ൽ ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഭൂ​​​മി​​​യു​​​ടെ സ​​​മ​​​ഗ്ര​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ കാ​​​ർ​​​ഡി​​​ൽ ല​​​ഭ്യ​​​മാ​​​കും. കാ​​​ർ​​​ഡി​​​ന് 10 അ​​​ക്ക​​​മു​​​ള്ള ന​​​മ്പ​​​ർ ഉ​​​ണ്ടാ​​​കും. കാ​​​ർ​​​ഡി​​​ൽ ഭൂ​​​വു​​​ട​​​മ​​​യ്ക്ക് ത​​​ന്‍റെ ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും.

ഭൂ​​​മി​​​യു​​​ടെ ഇ​​​നം, ത​​​രം, കൃ​​​ത്യ​​​മാ​​​യ വി​​​സ്തീ​​​ർ​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കും. ക​​​ര​​​മ​​​ട​​​ച്ച​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ഭൂ​​​മി​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ബ്ലോ​​​ക്ക് ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ് കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കും.

Kerala

റ​വ​ന്യു വ​കു​പ്പി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം മു​ക്കു​പ​ണ്ട​മാ​യി, അ​ന്വേ​ഷ​ണം

തൃ​ശൂ​ര്‍: കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം റ​വ​ന്യൂ വ​കു​പ്പി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യി. 2003ല്‍ ​മ​രി​ച്ച കാ​ട്ടൂ​ര്‍ സ്വ​ദേ​ശി റം​ല​ത്തി​ന്‍റെ എ​ട്ട​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കോ​ട​തി നി​ര്‍​ദ്ദ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ച​ത്. ‌

മ​ക്ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വ​രെ സൂ​ക്ഷി​ക്കാ​നാ​ണ് കോ​ട​തി ഏ​ല്‍​പ്പി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം മ​ക്ക​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് സ്വ​ര്‍​ണം മു​ക്കു​പ​ണ്ട​മാ​യ​ത് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up